മുക്കുളം : മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് പി.യു.ശങ്കരൻ തന്ത്രിയുടെയും ,സാബു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ദിവസവും രാവിലെ ഉഷ:പൂജ, ഗുരുപൂജ, ഗണപതി ഹോമം, ഭാഗവത പാരായണം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, മഹാമൃത്യുഞ്ജയ ഹോമം, പന്തീരടി പൂജ, ശ്രീഭൂതബലി അത്താഴ പൂജ , 27 ന് പള്ളിവേട്ട, പള്ളിനിദ്ര, 28 ന് കാവടി അഭിഷേകം രാത്രി 7.30 ന് ആറാട്ട് പുറപ്പാട് 9 ന് ആറാട്ട് എതിരേല്പ്. പ്രസിഡന്റ് വി.പി.വിജയൻ , സെക്രട്ടറി കെ.കെ.സാജു, വൈസ് പ്രസിഡന്റ് ദീപു എന്നിവർ നേതൃത്വം നൽകും.