ചങ്ങനാശേരി : വാഴപ്പള്ളി ഗായത്രി വിദ്യാമന്ദിറിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച യോഗാ ഹാളിന്റെ ഉദ്ഘാടനം 26 ന് രാവിലെ 10 ന് കൊച്ചിൻ ഷിപ്പ്‌യാർഡ് അക്കൗണ്ട്‌സ്, ഓഡിറ്റ് വിഭാഗം ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ നിർവഹിക്കും. പൊതുസമ്മേളനം നഗരസഭ അദ്ധക്ഷ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ സമിതി പ്രസിഡന്റ് പ്രൊഫ.പി.കെ.രാജപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും.