പാലാ: കടനാട് ഗ്രാമപഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ ഒറ്റദിവസം കൊണ്ട് 16 പേർക്ക് കൊവിഡ്. ഇതേത്തുടർന്ന് കൊല്ലപ്പള്ളി കണ്ടയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അറിയിച്ചു. കടനാട് പഞ്ചായത്തിൽ ആകെ 35 പേർക്കാണ് നിലവിൽ കൊവിഡ് പോസിറ്റീവായിട്ടുള്ളത്.
കണ്ടയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ച കൊല്ലപ്പള്ളി ടൗണിൽ ആളുകൾ കൂട്ടംകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും നിരോധിച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജുവിന്റെയും മെമ്പർ ജയിസൺ പുത്തൻകണ്ടത്തിന്റെയും നേതൃത്വത്തിൽ കൊല്ലപ്പള്ളി ടൗണിൽ അണുനശീകരണ പ്രവർ ത്തനങ്ങൾ നടത്തി. മാസ്‌ക്ക് ധരിക്കുക, സാമൂഹ്യഅകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് പ്രസിഡന്റ് ഉഷ രാജു അഭ്യർത്ഥിച്ചു.