thilothaman

കോട്ടയം : മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകൾ ഫെബ്രുവരി 15, 16, 18 തീയതികളിൽ ജില്ലയിൽ നടക്കും. 'സാന്ത്വന സ്പർശം" എന്ന പേരിൽ നടത്തുന്ന അദാലത്തുകൾക്ക് മന്ത്രിമാരായ പി.തിലോത്തമൻ, കെ.കൃഷ്ണൻകുട്ടി, കെ.ടി.ജലീൽ എന്നിവർ നേതൃത്വം നൽകും.

അദാലത്തുകളിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 3 ന് ഉച്ചമുതൽ 9 ന് വൈകിട്ട് വരെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും നൽകാം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടൂറിസം സെക്രട്ടറി റാണി ജോർജിനെ നിയോഗിച്ചിട്ടുണ്ട്. പരാതികൾ തരംതിരിച്ച് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകുന്നതിന് റവന്യു, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി, കൃഷി, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചു.