പാലാ: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട 'ഓപ്പറേഷൻ സംരക്ഷൺ ' പദ്ധതി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ ചെയർമാൻ ആന്റോ ജോസിനും സഹപ്രവർത്തകർക്കും നഗരസഭാ പ്രതിപക്ഷത്തിന്റെ അഭിനന്ദനം.
നഗരത്തിൽ യാചകർ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ 'കേരള കൗമുദി ' ചൂണ്ടിക്കാട്ടിയ ഉടൻ നേരിട്ടിറങ്ങി സത്വര നടപടി സ്വീകരിച്ച ചെയർമാനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി പറഞ്ഞു. ചെയർമാന്റെ ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യാചക പുനരധിവാസത്തിനായി നഗരസഭാ ചെയർമാൻ മുന്നിട്ടിറങ്ങിയതിനെ അനുമോദിക്കുന്നതായി പ്രതിപക്ഷാംഗം ജിമ്മി ജോസഫും പറഞ്ഞു.