പാലാ: കെ.എം മാണി സാറിന്റെ ജന്മദിനമായ ജനുവരി 30ന് മുന്നോടിയായി 27, 28 തീയതികളിൽ പാലാ നിയോജകമണ്ഡലത്തിൽ കെ.എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്മൃതി സംഗമമായ് ആചരിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൻ അറിയിച്ചു.
ജീവകാരുണ്യ പദ്ധതികളും, അനുസ്മരണ പ്രഭാഷണങ്ങളും, ഡോക്യുമെന്ററി പ്രകാശനങ്ങളും, ക്ഷേമ പദ്ധതികളുടെ തുടക്കവും, പുതു സംഭരഭകർക്കുള്ള മാർഗ നിർദേശങ്ങളും സംഗമത്തോടനുബന്ധിച്ച് നടത്തുമെന്ന് ബേബി ഉഴുത്തുവാൽ പറഞ്ഞു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 25, 26, 27, 28 എന്നീ തിയതികളിലായാണ് ചടങ്ങുകൾ ക്രീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് 150 ൽ കൂടാതെയുള്ള ജനസമൂഹങ്ങളാണ് പഞ്ചായത്തുകൾ തോറും പങ്കെടുക്കുന്നത്. മികച്ച കർഷകർ, തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ചെറുകിട സംരഭകർ , ഡോക്ടർമാർ, കലാ കായിക രംഗത്തെ പ്രമുഖർ, അദ്ധ്യാപകർ, മത സമുദായ നേതാക്കൾ, ജേണലിസ്റ്റുകൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, നിയമപാലകർ, സാഹിത്യകാരൻമാർ, സമൂഹത്തിലെ മികച്ച വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ സന്ദേശങ്ങൾ നൽകും. മുഴുവൻ പഞ്ചായത്തുകളിലും പാർട്ടി ചെയർമാൻ ജോസ് കെ.മാണി പങ്കെടുക്കും. ചടങ്ങുകളിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും. ജനുവരി 30ന് പാലായിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേർ പങ്കെടുക്കുന്ന സ്മൃതി സംഗമം നടക്കും. മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ അഭ്യർത്ഥിച്ചു.