biju-madhavan
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് വിവാഹപൂർവ കൗൺസിലിംഗ് തുടങ്ങി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈദികസമിതി പ്രസിഡന്റ് സുരേഷ് ശാന്തി, വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയ സുകു, കൗൺസിൽ അംഗങ്ങളായ മിനി ശശി, സരിത എന്നിവർ പങ്കെടുത്തു.