കട്ടപ്പന: നഗരസഭാ പരിധിയിലെ സർക്കാർ ആഫീസുകളും പരിസരങ്ങളും പരിശോധിച്ച് ഹരിത പ്രോട്ടോക്കോൾ പ്രകാരം ഗ്രേഡ് നൽകി. സർക്കാർ ഹോമിയോ ആശുപത്രി, താലൂക്ക് ആശുപത്രി, ഗവ. ട്രൈബൽ സ്‌കൂൾ എന്നിവയ്ക്ക് എ ഗ്രേഡും കൃഷി ഭവൻ, എക്‌സൈസ് ഓഫീസ്, സബ് ട്രഷറി, പൊലീസ് സ്റ്റേഷൻ, എ.ഇ.ഒ. ഓഫീസ് എന്നിവയ്ക്ക് ബി ഗ്രേഡും സെയിൽ ടാക്സ് ഓഫീസ്, ഇറിഗേഷൻ ഓഫീസ്, വില്ലേജ് ഓഫീസ്, ഗവ. കോളജ്, ഗവ. ആയുർവേദ ആശുപത്രി എന്നിവയ്ക്ക് സി ഗ്രേഡും ലഭിച്ചു.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിത കേരളം ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. 90 മുതൽ 100 വരെ മാർക്ക് ലഭിച്ച സ്ഥാപനങ്ങൾക്ക് എ ഗ്രേഡും 80 മുതൽ 89 വരെ മാർക്ക് ലഭിച്ച സ്ഥാപനങ്ങൾക്ക് ബി ഗ്രേഡും 70 മുതൽ 79 വരെ മാർക്ക് ലഭിച്ച സ്ഥാപനങ്ങൾക്ക് സി ഗ്രേഡുമാണ് നൽകിയത്. 26ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.