കട്ടപ്പന: ബി.ജെ.പി ഇടുക്കി നിയോജക മണ്ഡലം പഠനശിബിരം വെള്ളയാംകുടി സരസ്വതി സ്‌കൂൾ ആഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. എം.എൻ. ജയചന്ദ്രൻ, വി.എൻ. സുരേഷ്, തട്ടക്കുഴ രവി, സി.കെ. ശശി എന്നിവർ ക്ലാസെടുത്തു. ഇന്ന് ബി.ജെ.പി മേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ, ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ്, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. വിനോദ് എന്നിവർ പങ്കെടുക്കും.