കോട്ടയം : ജില്ലയിൽ 702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 699 പേർക്കും സമ്പർക്കം മുഖേനയും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർക്കുമാണ് രോഗം ബാധിച്ചത്. 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 338 പുരുഷൻമാരും 286 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 403 പേർ രോഗമുക്തരായി. 6445 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15589 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.