പാലാ: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം പാലാ നഗരസഭയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും 28ന് രാവിലെ 10.30ന് നടക്കും. സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നടത്തുന്നത്. ഇതുസംബന്ധിച്ച് പാലാ നഗരസഭയിലെ ആലോചനായോഗം ചെയർമാന്റെ ചേംബറിൽ ചേർന്നു. ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളും കൗൺസിലർമാരും സംസാരിച്ചു.