മണ്ണംപ്ലാവ് : കർഷകസംഘം ഭാരവാഹികളായി ലാജി മാടത്താനിക്കന്നേൽ (പ്രസിഡന്റ്), ജോർജുകുട്ടി പൂതക്കുഴി, ഉണ്ണികൃഷ്ണൻ നായർ പള്ളമാക്കൽ (വൈസ്പ്രസിഡന്റ്), രഞ്ജിത് എബ്രഹാം ചുക്കനാനാലിൽ (സെക്രട്ടറി), സിബിൻ ജോർജ് കൊന്നയ്ക്കൽ, റോബിൻ കുഴിമറ്റം (ജോ.സെക്രട്ടറി), ജോസഫ് കുഞ്ഞ് ആലപ്പാട്ട് (ട്രഷറർ), പി.എം.ദേവസ്യ പാനാപള്ളി(ജോ.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴ്ചയും കർഷകച്ചന്ത നടത്തും. ഉദ്ഘാടനം ഇന്ന് 9 ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.