പാലാ: കേരളത്തിലെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേരളാ വാട്ടർ അതോറിട്ടി പാലാ വാട്ടർ സപ്ലൈ പ്രൊജക്ട് സബ് ഡിവിഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പ്രൊഫ. സതീഷ് ചൊള്ളാനി, അഡ്വ. സണ്ണി ഡേവിഡ്, ജോഷി പുതുമന, സജീവ് ചന്ദ്രസേനൻ, ഷാജില എ.എസ്, അമൃതരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
40 ലക്ഷം രൂപാ മുതൽമുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പാലാ, പൂഞ്ഞാർ, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളിലെ ഏഴു പഞ്ചായത്തുകളും പാലാ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളുമാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്.