ak-mani
ചിത്രം. യു.ഡി.എഫ് സായാഹ്ന സദസ്സ് മുന്‍ എം.എല്‍.എ എ.കെ. മണി ഉദ്ഘാടനം ചെയ്യുന്നു.

അടിമാലി: കർഷകന്റെ ഭൂമി കുത്തകകളുടെ വിളനിലമാക്കി മാറ്റുകയും കൃഷിക്കാരന് മിനിമം അവകാശവും വിലയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് പുതിയ കാർഷിക നിയമത്തിലൂടെയുണ്ടാകുകയെന്ന് ദേവികുളം മുൻ എം.എൽ.എ എ.കെ. മണി പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അടിമാലിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക വിരുദ്ധ സർക്കാരിന്റെ ലേബൽ ഇടതു സർക്കാരും എടുത്തണിഞ്ഞിരിക്കുകയാണ്. കാർഷിക മേഖലയ്ക്ക് ഗുണകരമായ നിലപാടുകളല്ല സംസ്ഥാന സർക്കാരിന്റേത്. യു.ഡി.എഫ് ചെയർമാൻ എം.ബി. സൈനുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജോയി തോമസ്, പി.വി. സ്‌കറിയ, മുസ്ലിംലീഗ് ജില്ലാ ട്രഷറർ കെ.എസ്. സിയാദ്, സി.എസ്. നാസർ, സാബു പരപരാകത്ത്, കെ.എ. കുര്യൻ, എം.എം. നവാസ്, ജോർജ് തോമസ്, യു.ഡി.എഫ് കൺവീനർ ജി. മുനിയാണ്ടി, ബാബു പി കുര്യാക്കോസ്, വി.എം. റസാഖ്, കെ.എ. കലാം, അനസ് കോയാൻ എന്നിവർ സംസാരിച്ചു.