കുറുമുള്ളൂർ: എസ്.എൻ.ഡി.പി യോഗം കുറുമുള്ളൂർ പടിഞ്ഞാറ് ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് അഖണ്ഡനാമജപാർച്ചനയും ഹോമവും നടക്കും. ശാഖയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ രാവിലെ മുതൽ നടക്കുന്ന അഖണ്ഡനാമജപാർച്ചന വൈകിട്ട് സമാപിക്കും. തുടർന്ന് സ്വാമി ധർമ്മചൈതന്യ പ്രസംഗിക്കും.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണം.പ്രതിഷ്ഠാ വാർഷിക ഉത്സവം 26ന് സമാപിക്കും.