എലിക്കുളം: വ്യാപാരി വ്യവസായി ഏകോപനസമിതി പൈക യൂണിറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യാപാരിപ്രതിനിധികളായ ജോസ് ചെമ്പകശേരി, സോജൻ തൊടുക, ബിജു കുമ്പളന്താനം, സിനി ജോയി എന്നിവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.സി.ജോർജ് തുണ്ടത്തിക്കുന്നേൽ, ബോബി കണിയാംപറമ്പിൽ, രാജേഷ് പാറയിൽ, ജോബി കുന്നത്തുപുരയിടം, ഷാബു പൊങ്ങൻപാറയിൽ, മാത്തച്ചൻ നരിതൂക്കിൽ എന്നിവർ പങ്കെടുത്തു.