എരുമേലി : മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എരുമേലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നൈനാർ ജുമാ മസ്ജിദ് കമ്മറ്റി മുൻ പ്രസിഡന്റും മുൻ ട്രാക്കോ കേബിൾസ് ചെയർമാനുമായ പുത്തൻവീട് ഹാജി പി.എച്ച്. അബ്ദുൽ സലാമിന്റെ ഭാര്യ ജമീല ബീവി (ഹജ്ജുമ്മ-65) നിര്യാതയായി. പരേതനായ മാന്നാർ അബ്ദുൽ ഖാദറിന്റെ മകളാണ് ജമീല ബീവി. മക്കൾ: അഡ്വ. മുഹമ്മദ് ഷബീർ (ലോക ബാങ്ക് പ്രോജക്ട് കൺസൾട്ടന്റ് ), അഡ്വ. മുഹമ്മദ് ഷാ (മുൻ ഗവ. പ്ലീഡർ ), മുഹമ്മദ് അനസ് (മുസ്ലിംലീഗ് എരുമേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ), ഷമീല ബീവി. മരുമക്കൾ: സുമയ്യ ബീവി, ജമീന, ഷീന, മാഹീൻ ആസാദ് (ആസാദ് ഹോട്ടൽ തിരുവനന്തപുരം). കബറടക്കം നടത്തി.