കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തിസാന്ദ്രമായി നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഇളനീർ തീർത്ഥാടനം. ശിവസ്തുതികളുമായി അണിനിരന്ന ഭക്തർ തീർത്ഥാടനത്തിന്റെ ഭാഗമായി. രാവിലെ തിരുവാതുക്കൽ ഗുരുനഗറിൽ തീർത്ഥാടന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ,​ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ്,​ വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ,തീർത്ഥാടന കമ്മിറ്റി കൺവീനർ ബിജു തളിക്കോട്ട എന്നിവർ സംസാരിച്ചു. എം.മധു ആദ്യതാലം കൃഷ്ണമ്മ പ്രകാശന് കൈമാറി. 27-ാം ഇളനീർ തീർത്ഥാടനത്തെ പ്രതിനിധീകരിച്ച് 27 പേർ താലമെടുത്തു.