പാലാ: മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ ആദ്യ കാലുമാറ്റത്തിന് കളമൊരുങ്ങുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബിജു കുമ്പളന്താനമാണ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേക്കേറുന്നത് . ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പൂവരണിയിൽ ജോസ് കെ .മാണി യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ബിജു പങ്കെടുത്തു. ഏതാനും നേതാക്കളും ഒപ്പമുണ്ടായിരുന്നു.