അടിമാലി: കമ്പിളികണ്ടവും പരിസര പ്രദേശങ്ങളും പതിവായി പരിധിയ്ക്കു പുറത്തായതോടെ ഇവിടെ മൊബൈൽ ഫോണുകൾ വെറും കാഴ്ചവസ്തുക്കൾ മാത്രമായി. കമ്പിളികണ്ടത്തിന് സമീപം സ്ഥാപിച്ചിരിയ്ക്കുന്ന ബി.എസ്.എൻ.എൽ ടവർ തകരാറിലായിട്ട് നാലുദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് ഇതുവരെ നടപടിയായിട്ടില്ല. ഇതുമൂലം നൂറു കണക്കിന് വിദ്യാർത്ഥികളുടെ പഠനം പോലും പ്രതിസന്ധിയിലായി. അധികൃതരെ പരാതിയറിയിച്ചിട്ടും ഫലം കാണാത്തതിനാൽ ഉപഭോക്താക്കൾ പ്രതിഷേധത്തിലാണ്. ഉടനടി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.