കാഞ്ഞിരപള്ളി: ആലുവാ ഡിവൈ.എസ്.പി ഓഫീസ് ലെയ്നിൽ വലിയകുന്നത്ത് വി.പി ഹബീബ് മുഹമ്മദ് (റിട്ട.അദ്ധ്യാപകൻ 80) നിര്യാതനായി. കബറടക്കം നടത്തി. കെ.എസ്.ടി.എ ആലുവാ താലൂക്ക് പ്രസിഡന്റ്, എം.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വലിയകുന്നത്ത് കുടുംബാംഗമാണ് പരേതൻ. ഭാര്യ : ലൈല. മക്കൾ: ബൈജു,സിജു,ലൈജു. മരുമക്കൾ: ഷൈല,സജിദ,ഷറീന. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ സഹോദരനാണ്.