കോട്ടയം: കെ.എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.എം മാണി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കെ.എം മാണി സ്മൃതിസംഗമം ഇന്ന് മുതൽ ജനുവരി 30 വരെ സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 9ന് കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി മുൻ പ്രൊ വൈസ് ചാൻസിലർ വി.ജെ പാപ്പു നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ സംഘാടക സമിതി അറിയിച്ചു.