വാഹന ഇൻഷ്വറൻസിന് ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ ഇൻഷ്വറൻസ് നിയന്ത്രണ അതോറിട്ടിയായ ഐ.ആർ.ഡി.എ. കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ പ്രസിദ്ധീകരിച്ചു.