കോട്ടയം: കളത്തിപ്പടിയിൽ കഴിഞ്ഞ ദിവസം പൊള്ളലേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സെത്താൻ വൈകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അറിയിപ്പ് ലഭിച്ച ഉടൻ കളത്തിപ്പടിയിൽ എത്തിയപ്പോഴേയ്ക്കും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ.ഷിനോയ്,​ സ്‌റ്റേഷൻ ഓഫീസർ അനൂപ്‌ പി.രവീന്ദ്രൻ എന്നിവർ പറഞ്ഞു.