ചങ്ങനാശേരി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ ചങ്ങനാശേരിയിൽ കിസാൻ പരേഡ് നടത്തി. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ പരേഡ് നയിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജോൺ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി സി ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടപ്പളളി, സ്റ്റീഫൻ മാവേലി, കെ.എസ്. മാത്യൂസ്, പ്രിൻസ് മുളവന, ഇ.ഡി. ജോർജ്, വക്കച്ചൻ കടുപ്പിൽ, കെ.ജെ.ജോസഫ്, റെജി ഇടത്തറ, ലാൽ പ്ലാംതോപ്പിൽ, ഷോജൻ ളാഹയിൽ, ജിജു കെ. തോമസ്, രാജു താഴൂർ, ഷിബു വർഗീസ് എന്നിവർ പങ്കെടുത്തു.