കോട്ടയം: കേരള ചിത്രകലാ പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മദ്ധ്യ കേരളത്തിലെ ആദ്യ ലിറ്റററി പെയിന്റിംഗ് ഫെസ്റ്റിവൽ (പോയറ്റിക്) ഇന്നു മുതൽ 30 വരെ കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടത്തും. രാവിലെ 11ന് ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. അര നൂറ്റാണ്ടായി കലാസപര്യ നടത്തുന്ന സുജാതനെ ചടങ്ങിൽ ആദരിക്കും . ഫെസ്റ്റിവൽ ക്യൂറേറ്ററായ ആർട്ടിസ്റ്റ് സി.കെ.വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തും. കവയിത്രി സുഗതകുമാരിക്ക് ചിത്രാഞ്ജലി അർപ്പിച്ചുള്ള പ്രദർശനത്തിൽ എഴുത്തുകാരി ഗീതാബക്ഷി അനുസ്മരണ പ്രഭാഷണ നടത്തും. എവറസ്റ്റ് രാജ്, ഷാജി പാമ്പള, രാജീവ് കോട്ടക്കൽ, ജോജോ തോമസ്, ഗ്രേസി ഫിലിപ്പ്, സി.പി പ്രസന്നൻ, ജോസഫ് പെരിശ്ശേരി എന്നിവർ പ്രസംഗിക്കും.