spices-park

കോട്ടയം: ​​വ​ർ​ഷ​ങ്ങ​ളു​ടെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​തു​ട​ങ്ങ​നാ​ട് ​വ്യ​വ​സാ​യ​ ​പ്ലോ​ട്ടി​ൽ​ ​സ്പൈ​സ​സ് ​പാ​ർ​ക്ക് റെഡിയാവുന്നു. കാടുപിടിച്ചുകിടന്ന പ്ലോട്ട് വെട്ടിത്തെളിച്ചു തുടങ്ങി. മണ്ണ് നിരപ്പാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇതിന്റെ​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​ഫെ​ബ്രു​വ​രി​ ​ഒ​മ്പ​തി​ന് ​നടത്തും.
​ഏ​ലം,​ ​ചു​ക്ക്,​ ​കു​രു​മു​ള​ക്,​ ​ജാ​തി,​ ​മ​ഞ്ഞ​ൾ,​ ​ഇ​ഞ്ചി​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​സു​ഗ​ന്ധ​ ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​സം​ഭ​രി​ച്ച് ​മൂ​ല്യ​ ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി​ ​മാ​റ്റു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​യാ​ണ് ​തു​ട​ങ്ങ​നാ​ട് ​സ്പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​വ​രു​ന്ന​ത്.​ ​കേ​ന്ദ്ര​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ടെ​ ​സം​യു​ക്ത​ ​സം​ര​ഭ​മാ​യ​ ​പ​ദ്ധ​തി​ക്ക് ​സം​ഭ​ര​ണ​ ​കേ​ന്ദ്രം​ ​ക​ട്ട​പ്പ​ന​യി​ലും​ ​സം​സ്ക​ര​ണ​ ​കേ​ന്ദ്രം​ ​തു​ട​ങ്ങ​നാ​ട്ടി​ലു​മാ​യി​ട്ടാ​ണ് ​വി​ഭാ​വ​ന​ ​ചെ​യ്തിരിക്കുന്നത്. ​
തു​ട​ങ്ങ​നാ​ട്ടി​ൽ​ 101​ ​ഏ​ക്ക​റും​ ​ക​ട്ട​പ്പ​ന​യി​ൽ​ 100​ ​ഏ​ക്ക​റും​ ​സ്ഥ​ല​മാ​ണ് ​പ​ദ്ധ​തി​ക്ക് ​ആവശ്യമുള്ളത്. ​തു​ട​ങ്ങ​നാ​ട്ടി​ൽ​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​ആ​ദ്യം​ 16​ ​ഏ​ക്ക​റും​ ​അ​ടു​ത്ത​ ​നാ​ളി​ൽ​ 20​ ​ഏ​ക്ക​റും​ ​ഉ​ൾ​പ്പ​ടെ​ 36​ ​ഏ​ക്ക​ർ​ ​മാ​ത്ര​മാ​ണ് ​ഏ​റ്റെ​ടു​ക്കാ​ൻ​ ​സാ​ധി​ച്ച​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​സ്ഥ​ല​ത്തി​ന്റെ​ ​വി​ല​ ​കു​റ​ഞ്ഞു​ ​പോ​യെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​സ്ഥ​ല​ ​ഉ​ട​മ​ക​ളി​ൽ​ ​ചി​ല​ർ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്തി​രു​ന്നു.​ ​അ​ടു​ത്ത​ ​നാ​ളി​ൽ​ ​അ​ധി​കൃ​ത​രു​മാ​യി​ ​സ്ഥ​ല​ ​ഉ​ട​മ​ക​ൾ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​കേ​സ് ​പി​ൻ​വ​ലി​ച്ചു.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​തീ​രു​മാ​നം​ ​വേ​ഗ​ത്തി​ലാ​യ​ത്. ചുവപ്പുനാടയിൽ കുടുങ്ങിയാണ് 20 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതി ഇഴഞ്ഞുനീങ്ങിയത്.

തൊടുപുഴ മു​ട്ടം​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​പ്ര​ത്യേ​കി​ച്ച് ​തു​ട​ങ്ങ​നാ​ട് ​പ്ര​ദേ​ശ​ത്തി​ന്റെ​യും​ ​വി​ക​സ​ന​ത്തി​ന് ​കു​തി​പ്പേ​കു​ന്ന​ ​സ്പൈ​സ​സ് ​പാ​ർ​ക്കി​ന്റെ​ ​തു​ട​ർ​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യ​ത് ​മാ​റി​ ​മാ​റി​ ​വ​ന്ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​

​കേ​ന്ദ്ര​ ​വാ​ണി​ജ്യ​ ​വ്യ​വ​സാ​യ​ ​മ​ന്ത്രാ​ല​യ​വും​ ​സം​സ്ഥാ​ന​ ​വാ​ണി​ജ്യ​ ​വ്യ​വ​സാ​യ​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ട്ടാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പു​ക​ളു​ടെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​ത​ട​സം​ ​നി​ര​ത്തി​ ​പ​ദ്ധ​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​പാ​ലം​ ​വ​ലി​ച്ചു.​ ​പി​ന്നീ​ട് ​ഏ​റെ​ ​നാ​ളു​ക​ൾ​ക്ക് ​ശേ​ഷം​ ​വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​കി​ൻ​ഫ്ര​യ്ക്ക് ​ചു​മ​ത​ല​ ​ന​ൽ​കി.​ ​കി​ൻ​ഫ്ര​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ചി​ല്ല.​ ​
കി​ൻ​ഫ്ര​ ​ഏ​റ്റെ​ടു​ത്ത​തി​ന് ​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഏ​റെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​ചു​വ​പ്പ് ​നാ​ട​യി​ൽ​ ​കു​രു​ങ്ങി.​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​സ്ഥ​ലം​ ​പൊ​ന്നും​ ​വി​ല​യ്ക്ക് ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ക​ള​ക്ട​ർ​ ​ചെ​യ​ർ​മാ​നാ​യ​ ​സ​മി​തി​ക്ക് ​ക​ഴി​യാ​തെ​ ​ഫ​യ​ൽ​ ​നീ​ക്കം​ ​ത​ട​സ​പ്പെ​ട്ടു.​ ​പി​ന്നീ​ട് ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി,​ ​കി​ൻ​ഫ്ര​ ​എം.​ഡി​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​സം​സ്ഥാ​ന​ ​ലെ​വ​ൽ​ ​ഹൈ​പ​വ​ർ​ ​സ​മി​തി​യി​ലും​ ​ഫ​യ​ൽ​ ​ഏ​റെ​ ​വ​ർ​ഷം​ ​കെ​ട്ടി​ക്കി​ട​ന്നിരുന്നു.