കട്ടപ്പന: പുളിയൻമല കാർമൽ പബ്ലിക് സ്‌കൂൾ, ക്രൈസ്റ്റ് കോളജ്, നവദർശന ഗ്രാം, സെന്റ് ആന്റണീസ് പള്ളി എന്നിവയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ അനുമോദിച്ചു. നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ തോമസ്, ജോസുകുട്ടി തകടിപ്പുറം, ഫാ. തോംസൺ കൂടപ്പാട്ട്, റോയി തുണ്ടിയിൽ, ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ, ഫാ. അലക്‌സ് ലൂയിസ്, ഫാ. ബേണി തറപ്പിൽ, ബിജു നിരപ്പേൽ, തോമസ് എൻ.ഡി, ടിജോ ആന്റണി, ജോബിൻ ജോയി എന്നിവർ നേതൃത്വം നൽകി.