ചങ്ങനാശേരി: തെങ്ങണ- വാഴൂർ റോഡിൽ പെരുമ്പനച്ചിയിലെ പെട്രോൾ പമ്പിന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. തെങ്ങണ ഭാഗത്തു നിന്നും വന്ന ടിപ്പറും മാമ്മൂട് ഭാഗത്തു നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.