കോട്ടയം: ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലും സൗജന്യ ക്ലിനിക്ക് 27ന് ആരംഭിക്കും. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചതായി കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സയിലൂടെ പൂർണമായും ഭേദപ്പെടുത്താൻ സാധിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, ഇ എന്നിവ നേരത്തെ സ്ഥീരീകരിച്ചാൽ കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യം ഒഴിവാക്കാനാകും. ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാൻ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചാൽ അധികൃതരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഫോൺ: 0481 - 2304110, 2597367.