പാറത്തോട്: മഠത്തിനകത്ത് എം.എ എബ്രഹാം (97, മഠത്തിനകത്ത് അവറാച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ഏബ്രഹാം,തിടനാട് മരുത്താനിയിൽ കുടുംബാംഗമാണ്. പരേതൻ കേരളാ കോൺഗ്രസ് (എം) സ്ഥാപക നേതാക്കളിൽ ഒരാളാണ്. പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാറത്തോട് ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: എം.എ.ഏബ്രഹാം ജൂനിയർ (ജർമനി), പരേതനായ മാത്യു ഏബ്രഹാം, ചേച്ചമ്മ, ഗ്രേസിക്കുട്ടി, വത്സമ്മ, ഫിലോമിന, ജോണിക്കുട്ടി ഏബ്രഹാം (പ്രസിഡന്റ് പാറത്തോട് ഗ്രാമപഞ്ചായത്ത്) സെലിൻ, ജാൻസി, റാണി. മരുമക്കൾ : എൽസമ്മ മനയത്ത് പുത്തൻപുര (നാലുകോടി), ആനിയമ്മ തറപ്പേർ (ഇരട്ടയാർ), ബേബിച്ചൻ പാലയ്ക്കൽ (മുണ്ടക്കയം), ബേബി തെക്കേടത്ത് (കുടകച്ചിറ), ജോസ്‌മോൻ ചേന്നങ്കര (എടത്വാ), ജൂലിയറ്റ് മാന്നാത്ത് (ശ്രീകണ്ഠാപുരം), ജോമിച്ചൻ കാഞ്ഞിക്കൽ (കോട്ടയം), ലാലിച്ചൻ കളപ്പുരയ്ക്കൽ (കാഞ്ചിയാർ), ടോം ചണ്ടങ്കരി (ചങ്ങനാശേരി).