കോട്ടയം: ജില്ലയിൽ പുതിയതായി ഏഴു കേന്ദ്രങ്ങളിൽ കൂടി കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചു. ഇതോടെ ജില്ലയിലെ ആകെ വാക്‌സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 16 ആയി. എല്ലാ കേന്ദ്രങ്ങളിലും കൂടി ഇന്നലെ 1484 പേർക്ക് വാക്‌സിൻ നൽകി. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4964 ആയി.