നെടുംകുന്നം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 72-ാം വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന ഗുരുശ്രേഷ്ഠർക്കുള്ള യാത്രയയപ്പും, വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടന്നു. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ജേക്കബ് അഞ്ചുപങ്കിൽ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ കോർപ്പററ്റ് മാനേജർ ഫാ.മനോജ് കറുകയിൽ പ്രതിഭകളെ ആദരിച്ചു. സമ്മേളനത്തിൽ കെ.സി.ബിസിയുടെ പ്രഥമ മീഡിയാ ഐക്കൻ അവാർഡ് നേടിയ ഷിജി ജോൺസനെയും, നിയമ ബിരുദം നേടിയ സാബു ജോസഫ് കാലായിലിനെയും ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ തോമസ്‌കുട്ടി മാത്യു സ്‌കോളർഷിപ്പുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. ജോസ് ജോസഫ് ആനിത്തോട്ടം, ഡോ. സൊമിനിക് ജോസഫ്, വാർഡ് അംഗം ബീനാ വർഗീസ്, പി.റ്റി.എ പ്രസിഡന്റ് ബിജു ജോസഫ്, ജിജി ടെസ് ഗ്രിഗറി, മാത്യു ജോസഫ് പടിഞ്ഞാറേക്കളം, ത്രേസ്യാമ്മ സി തോമസ്, കെ സെബാസ്റ്റ്യൻ ജോസഫ്, ജസി ആന്റണി, ജൂഡി വർഗീസ് എന്നിവർ പങ്കെടുത്തു.