മൂലവട്ടം: എസ്.എൻ.ഡി.പി യോഗം 1532 ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷികം 29ന് നടക്കും. രാവിലെ 6.30ന് ഗുരുപൂജ, 7ന് പതാക ഉയർത്തൽ , 7.30ന് ഗുരുദേവ ഭാഗവതപാരായണം, 9ന് ഗുരുദേവകൃതികളുടെ ആലാപനം. 10.30ന് പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.യു വേണു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എം.ടി ഉദയകുമാർ സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലർ സാബു ഡി.ഇല്ലിക്കളം ആശംസ അർപ്പിക്കും. ഉച്ചയ്ക്ക് 1.30ന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന,ദീപക്കാഴ്ച.