നാട്ടകം: പൊൻകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 24ന് തുടക്കമാകും. 24 ന് പ്രസാദശുദ്ധിക്രിയകൾ, പ്രതിഷ്‌ഠാ ദിനമായ 25ന് കളഭാഭിഷേകം. 26ന് വൈകിട്ട് ഏഴിന് കൊടിയേറ്റ്. രണ്ടാം ഉത്സവദിവസമായ 27ന് രാവിലെ 4.30ന് ഉത്സവച്ചടങ്ങുകൾ. ഒൻപതിന് മറിയപ്പള്ളി മഹാദേവക്ഷേത്രത്തിലേയ്ക്കും മഹാവിഷ്‌ണുക്ഷേത്രത്തിലേയ്ക്കും പാക്കിൽ ധർമ്മശാസ്‌താക്ഷേത്രത്തിലേയ്ക്കും എഴുന്നെള്ളിപ്പ്. ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ ക്ഷേത്രത്തിൽ ദിവസവും ഉത്സവകാല പൂജകൾ. മാർച്ച് 6 ഉച്ചയ്‌ക്കു ശേഷം ഉത്സവബലി. വൈകിട്ട് 8ന് പള്ളിവേട്ട. മാർച്ച് 7ന് വൈകിട്ട് 5ന് ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളിപ്പ്. വൈകിട്ട് ഇളങ്ങളൂർ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ നിന്നും ആറാട്ട് എഴുന്നെള്ളിപ്പ്. രാത്രി 8ന് ആറാട്ട് തിരികെ ക്ഷേത്രത്തിലെത്തുന്നു. 8.15ന് കൊടിയിറക്ക്. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് ഉത്സവച്ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.