ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 35 ാം നമ്പർ ആർപ്പൂക്കര ശാഖയിലെ ശ്രീഷൺമുഖ വിലാസം ക്ഷേത്രത്തിലെ ( കോലട്ടമ്പലം) ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴിനും എട്ടിനും മധ്യേ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കുമരകം എം.എൻ ഗോപാലൻ തന്ത്രി, ജിതി ഗോപാൽ തന്ത്രി, ക്ഷേത്രം ശാന്തിമാരായ അനീഷ് , ജിലുക്കുട്ടൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

കൊടിയേറ്റിനു മുന്നോടിയായി രാവിലെ നാലരയ്ക്ക് പള്ളിയുണർത്തൽ, അഞ്ചിനു നിർമ്മാല്യ ദർശനം, അഞ്ചരയ്‌ക്ക് ഗുരുപൂജ. ആറിനു മഹാഗണപതിഹോമം. ഏഴിനു ചതുശ്രുദ്ധി, ധാര. വൈകിട്ട് 6.30ന് ദീപാരാധന,ദീപക്കാഴ്ച.

രണ്ടാം ഉത്സവദിവസമായ 29ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, പന്തീരടിപൂജ, 9.30ന് ആയില്യപൂജ, 11ന് നവകം പഞ്ചഗവ്യം, പൂജയും അഭിഷേകവും, ഉച്ചപൂജ. രാത്രി 8ന് അത്താഴപൂജ, 9ന് ശ്രീഭൂതബലി.

30 മുതൽ ഫെബ്രുവരി രണ്ടു വരെ രാവിലെ 4 മുതൽ ഉത്സവത്തിന്റെ ഭാഗമായുള്ള ക്ഷേത്രചടങ്ങുകൾ. ഫെബ്രുവരി രണ്ടിനു ഉച്ചയ്‌ക്ക് 12ന് ഉത്സവബലി ദർശനം. രാത്രി 9ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, പള്ളിക്കുറുപ്പ്. ഫെബ്രുവരി 3ന് വൈകിട്ട് 5ന് യാത്രാബലി, 5.30ന് ആറാട്ട് പുറപ്പാട്. 7.30ന് ആറാട്ട് വരവേൽപ്പ്, കൊടിയിറക്ക്.