തലയാഴം : അതിജീവനം കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കണക്ട് ടു വർക്ക് പരിശീലന പരിപാടി തലയാഴത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനി മോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എൽ.സെബാസ്റ്റ്യൻ, ഷീജഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ റോസി ബാബു, കൊച്ചുറാണി ബേബി, കെ.വി.ഉദയപ്പൻ, സി ഡി എസ് ചെയർപേഴ്‌സൺ വിജയമ്മ, സി ഡി എസ് മെമ്പർമാരായ പി.ആർ.രജനി, ആശ സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ദേവി പാർവതി, സി ഡി എസ് ചാർജ് ഓഫീസർ മനോജ് മുകുന്ദൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ അനിസിയ, അസാപ് വൈക്കം ബ്ലോക്ക് പ്രോഗ്രാം മാനേജർ അമല ,ബ്ലോക്ക് പരിശിലക ആതിര തുടങ്ങിയവർ പ്രസംഗിച്ചു.