വൈക്കം : എസ്.എൻ.ഡി.പി യോഗം 130-ാം നമ്പർ അക്കരപ്പാടം ശാഖ വക ബാലസുബ്രഹ്മണ്യ സ്വാമി ഓംകാരേശ്വരം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ 5 ന് നടതുറപ്പ്, 5.05 ന് നിർമാല്യ ദർശനം, തുടർന്ന് അഭിഷേകം, മലർ നിവേദ്യം, 5.30 ന് ഗുരുപൂജ, രാവിലെ 6 ന് ഉഷ:പൂജ, 6.30 ന് മഹാഗണപതി ഹോമം, 7.30 ന് പന്തീരടി പൂജ, തുടർന്ന് ഇളനീർ ഘോഷയാത്ര വരവ്, 8.30 ന് ഇളനീർ ഘോഷയാത്ര വരവ്, രാവിലെ 10 ന് നവകം, പഞ്ചഗവ്യം, അഷ്ടാഭിഷേകം, തുടർന്ന് ഉച്ചപൂജ, നടയടക്കൽ, വൈകിട്ട് 5.30ന് നടതുറപ്പ്, 6.45 ന് വിശേഷാൽ ദീപാരാധന,
വൈകിട്ട് 7ന് ഭസ്മക്കാവടിവരവ്, 7.30 ന് അത്താഴപൂജ, തുടർന്ന് അന്നദാനം, രാത്രി 8 ന് കാവടി അഭിഷേകം,
തുടർന്ന് നടയടക്കൽ.