വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാലോഷം നടത്തി. പ്രസിഡന്റ് സി.ടി. ജോസഫ് ദേശീയ പതാക ഉയർത്തി. മികച്ച കർഷകരെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത് പൊന്നാട അണിയിച്ചു. സി.ടി .ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി. എസ്.സി കോച്ചിംഗ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം പി.എസ്.സി മുൻ പി.ആർ.ഒ. അഡ്വ. രമണൻ കടമ്പറ നിർവഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി, മെമ്പർമാരായ സിനി ഷാജി, കെ.ടി.ജോസഫ് ചെമ്മനത്തുകര, ഗവ.യു.പി സ്കൂൾ അദ്ധ്യാപിക രജിത ആർ, കർഷകരായ രവി കാട്ടേത്ത്, ടി വി അനിയൻ കുഞ്ഞുമണി, പാറശാത്തംപള്ളി ജോസഫ് ജോൺസൺ, അനി കിഴക്കേച്ചിറ, ശശി പൊക്കാനത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ ഭരണ ഘടനാ ക്വിസിലെ വിജയികൾക്ക് ടി.വി.പുരം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കെ. ശശികുമാർ സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് ടി.ആർ. രമേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനീഷ് എസ് നന്ദിയും പറഞ്ഞു '