വൈക്കം : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ഡിഫൻസ് എക് സർവീസ്‌മെൻ സൊസൈറ്റി തലയോലപ്പറമ്പ് മേരിമാത്യു വിമുക്തഭടപുനരധിവാസ കേന്ദ്രത്തിൽ പ്രസിഡന്റ് റിട്ട.സുബ:പി.ആർ.തങ്കപ്പൻ പതാക ഉയർത്തി. റിട്ട.ക്യാപ്റ്റന്മാരായ പി.ജി.കെ.പിള്ള, പി.യു.കുര്യാക്കോസ്, ടി.കെ.സരസൻ, രാജപ്പൻ നായർ, ഹവിൽദാർ.പി.എം, തോമസ്, കമലാസനൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് അവാർഡ് നൽകി.