വൈക്കം : തലയാഴം പഞ്ചായത്തിലെ മണ്ണാരംകണ്ടം പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും നെല്ല് സംഭരിയ്ക്കാതെ കെട്ടിക്കിടന്ന് നശിയ്ക്കുന്ന വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മില്ലുടമകളും പാ‌‌‌ഡി ഓഫീസറും മറ്റ് ചില ശക്തികളും ചേർന്ന് കമ്മീഷൻ പറ്റി പത്ത്ശതമാനം താര ആവശ്യപ്പെട്ട് കർഷകരെ ദ്രോഹിക്കുകയാണ്. തലയാഴത്ത് വിവിധ പാടശേഖരങ്ങളിൽ കൊയിത്ത് നടക്കുന്നതും നടക്കാനുള്ളതും നിലവിലുണ്ട്. അടിയന്തിരമായി 5 ശതമാനമായി നിജപ്പെടുത്തി നെല്ല് സംഭരിക്കുവാൻ അധികൃതർ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് രാജീവ്.ജി അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്, ബേബി ഐക്കര, യു.ബേബി, ജൽജി വർഗ്ഗീസ്, എം.ഗോപാലകൃഷ്ണൻ, കെ.എസ്.സിദ്ധാർത്ഥൻ, സാജൻ.വി.ജോസഫ്, സേവ്യർ ചിറ്ററ, സജീവ് ഉഴുന്നുതറ, ഗംഗാധരൻ നായർ, ഇ.എം.വിശാൽ, ടോമി കരിക്കിനേഴം, തങ്കച്ചൻ പൗവ്വത്തിൽ എന്നിവർ സംസാരിച്ചു.