വൈക്കം : തോട്ടകം വാക്കേത്തറ പട്ടികജാതി സെറ്റിൽമെന്റ് കോളനിയിൽ അയ്യങ്കാളി പ്രതിമ അനാച്ഛാദനത്തിനൊരുങ്ങുന്നു. കെ.പി.എം.എസ് തോട്ടകം 1359 -ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വാക്കേത്തറ സെറ്റിൽമെന്റ് ജംഗ്ഷനിലാണ് പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ അനാച്ഛാദനത്തിനു മുന്നോടിയായുള്ള അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. മാഞ്ഞൂർ സ്വദേശി ദിനീഷ് കെ.പുരുഷോത്തമൻ കാളാശ്ശേരിയാണ് പ്രതിമ രൂപകല്പന ചെയ്തത്. 30 ന് വൈകിട്ട് നാലിന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് രതീഷ് നികർത്തിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സി..കെ.ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനമോൻ, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സനീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിക്കും.