കോട്ടയം: ഈരയിൽക്കടവ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നഗരസഭ അംഗങ്ങളായ റീബാ വർക്കി, എൻ.ജയചന്ദ്രൻ, ജയമോൾ ജോസഫ് എന്നിവർക്ക് സ്വീകരണം നൽകി. പഠനമികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. ഭാരവാഹികളായ ഡി.അബ്ദുൾ മജീദ്, പ്രഫ.വർക്കി മാത്യു, അനൂപ് മോഹൻ, സാബു ഈരയിൽ, രാജം ജി.നായർ, ഡാനി ജി.എബ്രഹാം, റോണി കുറ്റിയക്കൽ എന്നിവർ പ്രസംഗിച്ചു.