ചങ്ങനാശേരി: ഫാത്തിമപുരം ഡമ്പിംഗ് യാർഡ് നവീകരണത്തിന് അനുവദിച്ച തുക ശുചീകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ വക മാറ്റി ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി നഗരസഭയുടെ പക്കൽ ഡമ്പിംഗ് യാർഡ് വികസനത്തിന് ഫണ്ട് ലഭ്യമായിരുന്നെങ്കിലും ചിലവഴിച്ചിരുന്നില്ല. ഇപ്പോൾ ഫണ്ട് ലാപ്‌സാകുന്ന ഘട്ടത്തിൽ വക മാറ്റി ചിലവാക്കുന്നത് നഗരസഭയുടെ കാര്യക്ഷമത ഇല്ലായ്മക്കുള്ള തെളിവാണെന്ന് മുൻ കൗൺസിലർ കൂടിയായ കുര്യൻ തൂമ്പുങ്കൽ പറഞ്ഞു.