കോട്ടയം: അബ്കാരി കേസിൽപ്പെട്ട് ലൈസൻസും പ്രിവിലേജും റദ്ദ് ചെയ്യപ്പെട്ട കാഞ്ഞിരപ്പള്ളി റേഞ്ചിലെ ആറാം ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ ലേലം ഫെബ്രുവരി 5ന് കളക്ടറേറ്റ് പരിസരത്തെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ നടത്തും. വില്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം രാവിലെ 11ന് മുൻപായി പ്രവേശന പാസ് കൈപ്പറ്റി ഹാളിൽ പ്രവേശിക്കണം. വില്പന സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ജില്ലയിലെ എക്‌സൈസ് ഓഫിസിലും ലഭിക്കും.