കുറിച്ചി: കെ.എം മാണിയുടെ 98ാം ജന്മദിനത്തോടനുബന്ധിച്ച് കെ.എം മാണി ഫൗണ്ടേഷൻ കുറിച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ ''ഹൃദയത്തിൽ മാണി സാർ സ്മൃതി സംഗമം'' നടന്നു. ചങ്ങനാശേരി അതിരൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രൊഫ. അനിയൻകുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമതിയംഗം അഡ്വ.ജോബ് മൈക്കിൾ ആമുഖപ്രസംഗം നടത്തി. ഇത്തിത്താനം ദേവസ്വം പ്രസിഡന്റ് കെ.ജി. രാജ്‌മോഹൻ, കേരള ചേരമർ സംഘം മലകുന്നം ബ്രാഞ്ച് പ്രസിഡന്റ് ഡോ.തങ്കപ്പൻ, റിട്ട.ഗവ.പ്രിൻസിപ്പൽ സലിം, കൺവീനർ ജെയിംസ് ചെത്തിപ്പുരയ്ക്കൽ, പി.എം പുന്നൂസ്, പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് എന്നിവർ പങ്കെടുത്തു.