ഏഴാച്ചേരി : ഏഴാച്ചേരി ജി.വി യു.പി സ്‌കൂൾ മാനേജർ വരകപ്പിള്ളിൽ (ഗോവിന്ദവിലാസം) വി.കെ. രാമകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ : പരേതയായ ആനന്ദവല്ലിയമ്മ ഇടക്കോലി പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ : ലതാമണി, എ. രേണുക (ടീച്ചർ, എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌ക്കൂൾ കറുകച്ചാൽ), ആർ. ജയചന്ദ്രൻ വരകപ്പിള്ളിൽ (കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം വൈസ് പ്രസിഡന്റ്). മരുമക്കൾ : ആർ.ശശിധരൻ നായർ ഗ്രീൻവില്ല അന്തീനാട്, അഡ്വ. ആർ. പ്രസാദ് ശ്രീരംഗം കറുകച്ചാൽ (പ്രസിഡന്റ് കാർഡ് ബാങ്ക് ചങ്ങനാശേരി, അഡ്വക്കേറ്റ് കോട്ടയം ബാർ), മഞ്ജുശ്രീ ശ്രീനിലയം ഇലയ്ക്കാട് (ടീച്ചർ, ജി.വി യുപി സ്‌കൂൾ ഏഴാച്ചേരി). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.