കടുത്തുരുത്തി : ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഹരിതഓഫീസുകൾക്ക് ഹരിത പെരുമാറ്റച്ചട്ട സാക്ഷ്യപത്രം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ കൈമാറി. വൈസ് പ്രസിഡന്റ് നയന ബിജു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൻ കോട്ടുവാപ്പള്ളി സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി സെലിലാമ്മ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിഷ രാജപ്പൻ, സുബിൻ മാത്യു, സന്ധ്യ പി.കെ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്കു തുണി സഞ്ചി വിതരണം ചെയ്തു. സെക്രട്ടറി ഷിനോദ് നന്ദി പറഞ്ഞു.