lifemission

കോട്ടയം: സമ്പൂർണ പാർപ്പിട മിഷനായ ലൈഫിൽ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഇന്ന് ജില്ലയിലും നടക്കും. ജില്ലയിൽ 8691 വീടുകളാണ് ലൈഫ് മിഷനിൽ നിർമിച്ചത്. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത് നിർവഹിക്കും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എം.എൽ.എമാർ പരിപാടി ഉദ്ഘാടനം ചെയ്യും. മറവന്തുരുത്തിലും തലയോലപ്പറമ്പിലും സി.കെ ആശ, കോട്ടയം നഗരസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ എൻ .ജയരാജ് , കടനാട്, രാമപുരം, ഭരണങ്ങാനം എന്നിവിടങ്ങളിൽ മാണി സി. കാപ്പൻ, ഏറ്റുമാനൂരിൽ അഡ്വ. കെ. സുരേഷ് കുറുപ്പ്, ഈരാറ്റുപേട്ടയിൽ പി.സി ജോർജ് എന്നിവരാണ് ഉദ്ഘാടകർ. മാഞ്ഞൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയാണ് ഉദ്ഘാടനം നിർവഹിക്കുക.