വൈക്കം : ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഹരിതഉദ്യാനത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് ഓഫീസിൽ നല്ല പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലില ടീച്ചർ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.എസ്.ഗോപിനാഥൻ, സുഷമ സന്തോഷ്, അംഗങ്ങളായ എം.കെ.ശീമോൻ, ഒ.എം.ഉദയപ്പൻ, റാണി മോൾ, സുജാത മധു, ജസീല നവാസ്, ജോയിന്റ് ബി.ഡി.ഒ ഷൈല, എ.ഡി.ഒ ശോഭ, ശ്രീകല, എ.ഇ ഗീത എന്നിവർ പങ്കെടുത്തു.